നൽകാം ഈ മിടുക്കിക്കൊരു ബിഗ് സല്യൂട്ട്
Courtesy: faisal paravannur
ജനസമ്പർക്ക പരിപാടിയിൽ ആവലാതികൾ ബോധിപ്പിക്കാനെത്തിയ ഒരു സാധു വൃദ്ധ തളർന്ന് പോയപ്പോൾ തന്നിലേക്ക് ചേർത്ത്പിടിച്ച് ആശ്വാസത്തിന്റെ കുളിർ തെന്നലായ്മാറിയ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്.
ഈ മിടുക്കി കുട്ടി ആരെന്നറിയില്ല,എങ്കിലും ഒന്നറിയാം നാം ജീവിക്കുന്ന ആധുനിക ഹൈടെക് യുഗത്തിൽനിന്നും അന്യം നിന്ന് പോകുന്ന കരുണയും ദയയുമുള്ള ആർദ്രമായൊരു മനസ്സുണ്ടിവൾക്ക്.ഏവരും അനുകരിക്കേണ്ട,മാതൃകയാക്കേണ്ട മനസ്സ്.
കുട്ടീ നീ വളരുക,വളർന്ന് നീ സ്വപ്നം കണ്ടത്പോലെ ഒരു വലിയ പോലീസ് ഓഫീസറാകുക.എന്നിട്ട് നീതി നിഷേധിക്കപ്പെടുന്ന അശരണർക്കും ആലംബഹീനർക്കും അത്താണിയാവുക.തിന്മക്കെതിരെ,അവകാശ ധ്വംസനത്തിനെതിരെ,നീതിനിഷേധത്തിനെതിരെ പൊരുതുക.നിനക്ക് എല്ലാവിധ പ്രാർത്ഥനകളും ആശംസകളും...